പേജുകള്‍‌

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

മൗനം സ്വരമായ്

ചിത്രം - ആയുഷ്‌ക്കാലം (1992)
സംഗീതം - ഔസേപ്പച്ചൻ
ഗാനരചന - കൈതപ്രം
ആലാപനം - കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര

മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായി
മുരളികയൂതി ദൂരെ

ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

അറിയാതെയെൻ തെളിവേനലിൽ
കുളിർമാരിയായി പെയ്തു നീ
അറിയാതെയെൻ തെളിവേനലിൽ
കുളിർമാരിയായി പെയ്തു നീ
നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ
മൃദുരവമായി നിൻ ലയമഞ്ജരി

സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ

ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായി വീണു നീ
ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായി വീണു നീ
അനഘനിലാവിൻ മുടികോതി നിൽക്കേ
വാർമതിയായി നീ എന്നോമനേ

ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായി
മുരളികയൂതി ദൂരെ

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പഴഞ്ചൊല്ലുകൾ - അ

അകക്കണ്ണുതുറപ്പിക്കാനാശാൻ വേണം.
അകത്തിട്ടാൽ പുറത്തറിയാം.
അകത്തിന്നഴക് മുഖത്ത്.
അകത്തുകണ്ടത് പുറത്ത് പറയരുത്.
അകത്തു കത്തിയും പുറത്തു പത്തിയും.
അകത്തുകെട്ട തീ പുറത്തൂതിയാൽ കത്തുമോ.
അകത്തുള്ളത് മുഖത്തു കാണും.
അകത്തൂട്ടിയേ പുറത്തൂട്ടാവൂ.
അകത്തേക്കാഹരവും പുറത്തേക്കു സംസാരവും (കുറയ്ക്കണം).
അകത്തൊന്ന് പുറത്തൊന്ന്.
അകപ്പെട്ടവനഷ്ടമത്തിൽ ശനി, ഓടിപ്പോയവനൊമ്പതാമെടത്തിൽ വ്യാഴം.
അകപ്പെട്ടാൽ പന്നി ചുരയ്ക്ക.
അകമേകിടന്ന് ചുക്കാൻപിടിച്ചിട്ടെന്താ.
അകം കാണാൻ കണ്ണുപോര.
അകംപോലെത്തന്നെ പുറവും.
അകലത്തുള്ള മണ്ണാനെക്കാൾ അടുത്തുള്ള പാറ നല്ലൂ.
അകലെ നടണം അടുത്തു നടണം ഒത്തു നടണം ഒരുമിച്ചു നടണം.
അകലെയുള്ള ബന്ധുവിനെക്കാൾ അടുത്തുള്ള ശത്രു നല്ലൂ.
അകലെയുഴുത് പകലേ പോവുക.
അകലെ പോകുന്നവനെ അരികിൽ വിളിച്ചാൽ അരയ്ക്കാത്തുട്ടു ചേതാം.
അകഴിൽ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം.
അകിടു ചെത്തിയാൽ പാൽ കിട്ടുമോ.
അകിലും ചന്ദനവുംപോലെ.
അകൃതംകൊണ്ട് കൃതമില്ല.
അകൃത്യം ചെയ്താലമ്മയും പിണങ്ങും.
അക്കച്ചി ഉമട അരി, തങ്കച്ചി ഉടമ തവിട്.
അക്കന്റെ വീട്ടിലുണ്ണാൻ അരീംകൊണ്ടു പോണോ.
അക്കരെച്ചെല്ലണം തോണിയും മറിയണം.
അക്കരെനിന്നോൻ തോണിയുരുട്ടി.
അക്കരമാവിലോൻ കെണിവെച്ചതിന് എന്നോടോ കൂവാ കണ്ണുരുട്ടുന്നു.
അക്കരശാന്തി ഇക്കരസമുദായം (സമ്മന്തം).
അഗതിച്ചൊല്ലരങ്ങത്തു കേറില്ല.
അഗ്നിപർവ്വതത്തിൽ കർപ്പൂരമഴപെയ്യുക.
അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല.
അങ്കംവെട്ടാതെ നാടു പിടിക്കാനൊക്കുമോ?
അങ്കവും കാണാം താളിയുമൊടിക്കാം.
അങ്ങനെ കിട്ടിയതിങ്ങനെ പോയി.
അങ്ങനെ ചത്താലിങ്ങനെ മൂടും.
അങ്ങാടിക്കാരിയോട് പാടാൻ പറഞ്ഞാൽ വെങ്കായം കറിവേപ്പില.
അങ്ങാടിക്കുപോകാൻ ചങ്ങാതിവേണ്ട.
അങ്ങാടിപ്പയ്യ് ആലയിൽ നില്ക്കില്ല.
അങ്ങാടിയിൽ തോറ്റതിനമ്മയോടോ?
അങ്ങില്ലാപ്പൊങ്ങിന്റെ വേർ കിളയ്ക്കാമോ?
അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നേ ചെരിപ്പഴിക്കണോ.
അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ.
അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിൽ കൂറുമുണ്ട്.
അങ്ങേല് ഒരിലച്ചോറുള്ളത് കളയരുത്.
അങ്ങേലെ പന എന്റെ മോനെ ചീത്തയാക്കി.
അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും.
അങ്ങോട്ടെങ്ങനെ ഇങ്ങോട്ടങ്ങനെ.
അച്ചക്കയ്ക്കിക്കറി.
അച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്.
അച്ചന്റെ കിണറെന്നുപറഞ്ഞ് ഉപ്പുവെള്ളം കുടിക്കുക.
അച്ചനേക്കാൾ താഴെയല്ലേ കപ്യാര്.
അച്ചനരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും.
അച്ചനാനപ്പാപ്പനെന്നുവെച്ച് മകന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ.
അച്ചനിച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്.
അച്ചാണിയില്ലാത്ത തേര് മുച്ചാണോടില്ല.
അച്ചികടിച്ചതേ കൊച്ചുകടിക്കൂ.
അച്ചിക്കു കൊഞ്ചുപക്ഷം, നായർക്കിഞ്ചിപക്ഷം.
അച്ചിക്കുടുക്കാനും കൊള്ളാം നായർക്കു പുതയ്ക്കാനും കൊള്ളാം.
അച്ചിവീട്ടിൽ നായരും എച്ചിക്കുഴിയിൽ പട്ടിയും.
അച്ഛനുപിറന്ന മകനും അടിച്ചിപ്പാറച്ചൂട്ടും ചതിക്കില്ല.
അച്ഛനുമമ്മയ്ക്കും മക്കളില്ല (അച്ഛൻ - 60 വയസ്സ്, അമ്മ - 50 വയസ്സ്).
അച്ഛന്റെ മടിയിലിരിക്കുകയും വേണം അമ്മയുടെ മുലകുടിക്കുകയും വേണം
അജീർണിക്കശനം വിഷം.
അഞ്ചാണ്ടിരുന്നാൽ മഞ്ചാടിക്കും വിലകിട്ടും.
അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്.
അഞ്ചാംകൊല്ലം പഞ്ചം തീർക്കും (തെങ്ങ്).
അഞ്ചാംപെണ്ണ് ആരവത്തോടെ.
അഞ്ചാംപെണ്ണിനെ കെഞ്ചിയാലും കിട്ടില്ല.
അഞ്ചാറുമക്കളായാലരചനുമാണ്ടിയാകും.
അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ.
അഞ്ചുകാശിന് കുതിരയെക്കിട്ടണം, അതാറ്റിൽചാടി ഓടുകയും വേണം.
അഞ്ചുപണംകണ്ട് കൊഞ്ചല്ലേ, കൊഞ്ചീട്ടങ്ങു കളയല്ലെ.
അഞ്ചുപെൺകെട്ടിയോനാണ്ടി (തെണ്ടും).
അഞ്ചും കറുത്തകരീമ്പൻ (കാളയുടെ ലക്ഷണം).
അഞ്ചുവയസ്സിലണ്ണൻതമ്പി പത്തുവയസ്സിൽ പങ്കാളി.
അഞ്ചുവിരലുമൊരുപോലെയാവുമോ.
അഞ്ചെരുമകറക്കുന്നതയലറിയും അരിവാർത്തുണ്ണുന്നത് നെഞ്ചറിയും.
അഞ്ഞനക്കാരന്റെ നെഞ്ചിൽ വഞ്ചനക്കാരൻ.
അഞ്ഞനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.
അടക്കിമില്ലാഞ്ഞാലടുപ്പിൽ.
അടക്കമില്ലാത്ത പെണ്ണിന് ആയിരംകോലകലെ.
അടങ്ങാത്തതിനെ അടക്കിയാൽ അങ്ങിങ്ങു മുഴയ്ക്കും.
അടങ്ങിക്കിടക്കുന്ന പട്ടിയേയും അടങ്ങാതെകിടക്കുന്ന വെള്ളത്തേയും പേടിക്കണം.
അടങ്ങിയിരുന്നാൽ ആയുസ്സിനു നന്ന്.
അടങ്ങിയേ പിടിക്കാവൂ.
അടച്ചവായിൽ ഈച്ച കയറില്ല.
അടച്ചുകിടക്കുന്നോൻ കുടിച്ചുകിടക്കില്ല.
അടമഴവിട്ടാലും ചെടിമഴ വിടില്ല.
അടയും ചക്കരയുംപോലെ.
അടയ്ക്ക കട്ടാലും ആനകട്ടാലും കള്ളൻതന്നെ.
അടയ്ക്കയായിരിക്കുമ്പോൾ മടിയിൽവയ്ക്കാം കവുങ്ങായാലോ.
അടയ്ക്കാക്കിളിയെ പിടിക്കാൻ മുളങ്കൂടുവെട്ടി.
അടയ്ക്കുന്ന വാതലും കൊടുത്ത് പട്ടിയെ ആട്ടാനിരിക്കുക.
അടവെച്ചു നന്നാക്കാനും പരിപ്പുവെച്ചു ചീത്തയാക്കാനും പണി (പ്രഥമൻ).
അടികഴിഞ്ഞാണോ വടിവെട്ടുന്നത്?
അടികൊണ്ടതിനുമാത്രം കരയുക.
അടികൊണ്ട വിദ്യയേ അരങ്ങത്തു വിളങ്ങൂ.
അടികൊണ്ടു വളർന്ന കുട്ടിയും അടച്ചുവേവിച്ച കഷായവും (നന്നാകും).
അടികൊള്ളാമാട് പണിയെടുക്കാ.
അടികൊള്ളാൻ മിടുക്കില്ലെങ്കിൽ തടുക്കാനോടരുത്.
അടികൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ടു കൊള്ളണം.
അടിക്കടി കഴിഞ്ഞ് വടി ബാക്കിയായി.
അടിക്കലം വലിക്കരുത്.
അടിക്കല്ല് മാന്തരുത്.
അടിക്കുകയാണെങ്കിൽ ചെപ്പിക്കടി, വയറ്റത്തടിക്കരുത്.
അടിക്കുന്ന ചൂല് തലയ്ക്കുവയ്ക്കരുത്.
അടിക്കുന്നതെന്തിന്, പിടിക്കുന്നതെന്തിന്?
അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ.
അടിചെയ്യുമുപകാരമണ്ണൻതമ്പിയറിയില്ല.
അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടക്കുന്ന വഴിയേ അടിക്കുക.
അടിച്ചവാണമേ കയറൂ.
അടിച്ചാൽ തളിക്കാത്തിടത്ത് ചവിട്ടിയാൽ കുളിക്കണം.
അടിച്ചുതളിയില്ലാത്തിടത്തെന്തന്തിത്തിരി.
അടിച്ചുതളിയും അന്തിത്തിരിയും മുടങ്ങരുത്.
അടിച്ചോടത്തടിച്ചാലമ്മിയും പൊളിയും.
അതിതടുക്കാം ഒടിതടുത്തുകൂട.
അടിതുടച്ചുനോക്കുമ്പോളാനത്തലയോളം.
അടിതെറ്റിയാലാനയും വീഴും.
അടിതെറ്റിയാലും പിടിവിടരുത്.
അടിനാക്കിൽ നഞ്ഞും നുനിനാക്കിൽ തേനും.
അടിപിടിയെല്ലാം തോടിനുവേണ്ടി.
അടിപ്പെട്ടവന് അഷ്ടമത്തിൽ ശനി, ഓടിപ്പോയവന് ഒമ്പതാമെടത്തിൽ വ്യാഴം.
അടിയനതു പകലേകണ്ടു.
അടിയനാവുകകൊണ്ട് പടിക്കലോളം.
അടിയറുക്കാൻ കൊടുത്തതടിയറവെച്ചു.
അടിായക്കുട്ടി പഠിയാ.
അടിയിലും മീതെ ഒടിയില്ല.
അടിയിൽ പായോ പനമ്പോ.
അടിയിലൊതുങ്ങാത്ത ദേവതയില്ല.
അടിയും കൊണ്ടു പുളിയും കടിച്ചു കരവും കൊടുത്തു.
അടിയും തടയും മാത്തൂര് ഒടിവും ചതവും ചിറ്റൂര്.
അടിയോളം നന്നല്ല അണ്ണൻതമ്പി.
അടിവാൾക്കാരന്റെ കണ്ണിൽ പൊടി.
അടിസ്ഥാനംകെട്ടിയേ ആരൂഢം കെട്ടാവൂ.
അടുക്കള കൈവശമെങ്കിൽ അമ്മാമൻ പുറത്ത്.
അടുക്കളക്കാരൻ സ്വന്തമെങ്കിൽ അടുക്കുചരുവം നിറയെ.
അടുക്കളക്കാരന്റെ പെണ്ണിന് ഒടുക്കമുണ്ടാലും മതി.
അടുക്കളക്കുട്ടന്റെ ചാട്ടം കിണറ്റുങ്ങലോളം.
അടുക്കളത്തൂണിനഴകെന്തിന്.
അടുക്കളദോഷം ആദ്യം മാറ്റണം.
അടുക്കളപ്പിണക്കം അയലറിയരുത്.
അടുക്കളമാറിയാലാറുമാസം.
അടുക്കളയിൽ നിന്നരങ്ങത്തേക്ക്.
അടുക്കള സ്വാധീനമെങ്കിൽ അമ്മാമൻ പുറത്ത്.
അടുക്കുന്ന പാട് വലിക്കുന്നവനറിയുമോ.
അടുക്കുപറയുന്നവനഞ്ഞാഴി മുട്ടംവെട്ടുന്നവനു മുന്നാഴി.
അടുത്ത ജന്മം നായയാകുമെന്നുവെച്ച് ഈ ജന്മംതന്നെ അമേധ്യം തിന്നാറുണ്ടോ?
അടുത്തതു കൊള്ളാത്തവനകന്നതു കൊള്ളുമോ.
അടുത്തവനകലുമ്പോഴും അകന്നവനടുക്കുമ്പോഴും സൂക്ഷിക്കണം.
അടുത്തവനെ അകറ്റരുത്.
അടുത്തവനെ കെടുത്തരുത്.
അടുത്താൽ നക്കിക്കൊല്ലും, അകന്നാൽ കുത്തിക്കൊല്ലും.
അടുത്തു കിടക്കുന്നവർക്കേ രാപ്പനിയറിയാവൂ.
അടുത്തു നട്ടാലഴക് അകത്തി നട്ടാലളവ്.
അടുപ്പംപോലെ ഉടപ്പം.
അടുപ്പിലെ തീയുംപോയി, വായിലെ തവിടുംപോയി.
അടുപ്പിൽ തീയെരിയെ അയത്തുചെന്ന് തിരികൊളുത്തണോ.
അടുപ്പെത്ര ചെറുതായാലും അടുപ്പിൻകാൽ മൂന്നുവേണം.
അട്ടകുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ.
അട്ടം പൊളിഞ്ഞാലകത്ത് പാലം പൊളിഞ്ഞാൽ പുഴയിൽ (തോട്ടിൽ).
അട്ടയരിച്ചിട്ടക്ഷരമായി.
അട്ടയുടെ കണ്ണ് ദുഷ്ടിലേ ചെല്ലൂ.
അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും.
അട്ടയുടെ മുഖത്തുപ്പിട്ടപൊലെ.
അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കോ.
അടയ്ക്കുകണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂട.
അട്ടയ്ക്കു പൊട്ടക്കുളം.
അണകടന്ന വെള്ളംനോക്കി അലച്ചിട്ടെന്താ.
അണലിപ്പാമ്പിനെ കൊല്ലാൻ മൂർഖൻപാമ്പിനെ വരുത്തി.
അണലിയെ പിടിച്ചണയ്ക്കൊലാ.
അണിഞ്ഞണിഞ്ഞാടാൻ വയ്യാതായി.
അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും.
അണിയലം കെട്ടിയേ തേവരാകൂ.
അണു കുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ?
അണ്ടികളഞ്ഞ അണ്ണാനെപ്പോലെ.
അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി.
അണ്ടിയോ മൂത്തത് മാവോ മൂത്തത്.
അണ്ഡത്തിലുള്ളതേ പിണ്ഡത്തിലും കാണൂ.
അണ്ണാക്കിലെ പുണ്ണ് അണ്ണവായനപ്പം.
അണ്ണാക്കിലെ തോലശേഷംപോയാലും അംശത്തിലൊട്ടും കുറയില്ല.
അണ്ണാടി കാണാൻ കണ്ണാടി വേണ്ട.
അണ്ണാനാനയോളം വാപൊളിക്കുമോ?
അണ്ണാനാശിച്ചാലാനയാകുമോ?
അണ്ണാനെപ്പിടിച്ച് തൊഴുത്തിലിട്ടടച്ചിട്ടെന്താ?
അണ്ണാൻകുഞ്ഞിനെ മരംകേറാൻ പഠിപ്പിക്കണോ?
അണ്ണാൻ കൊമ്പത്തും ആമ കിണറ്റിലും.
അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല.
അണ്ണാറക്കണ്ണനും തന്നാലായത്.
അതിധൃതി ബഹുതാമസം.
അതിഝടിതി കെടുതി.
അതിനൊരുകാലം ഇതിനൊരുകാലം.
അതിപരിചയംകൊണ്ടവജ്ഞ.
അതിബുദ്ധിക്കല്പായുസ്സ്.
അതിബുദ്ധിയുള്ള വരാൽ വരമ്പത്തേ മുട്ടയിടൂ.
അതിമോഹം ചക്രം ചുമക്കും.
അതിലാഭം പെരുഞ്ചേതം.
അതിവിടയമകത്തായാലതിസാരം പുറത്ത്.
അതിവിളവനരിയങ്ങാടിയിൽ.
അതിശുദ്ധതയ്ക്കത്യാപത്ത്.
അതിസർവത്ര വർജ്ജയേത്.
അതിസ്തുതി അതിനിന്ദ.
അതിസ്നേഹം കുടികെടുത്തും.
അതുനിൻപിള്ള ഇതെൻപിള്ള.
അതൂല്ല്യ ഇതൂല്ല്യ അമ്മേടെ ദീക്ഷേല്ല്യ.
അത്തത്തിനു നട്ടാൽ പത്തായം പുതുതു വേണം.
അത്തം കറുത്താൽ ഓണം വെളുക്കും.
അത്തം ഞാറ്റുവേലയിൽ അകലെക്കൊണ്ടുവടിച്ചു നട്ടാലും മതി.
അത്തം ഞാറ്റുവേലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവുമൊക്കാതെപോവില്ല.
അത്തംപത്തോണം.
അത്തം പിറന്നാലച്ചനയ്യൻ.
അത്താണികണ്ട ചുമട്ടുകാരനെപ്പോലെ.
അത്താഴത്തിനില്ലാത്തവൻ മുത്താഴത്തിനില്ലാത്തവനോടിരന്നാലോ.
അത്താഴമുണ്ടാലരക്കാതം നടക്കണം, മുത്താഴമുണ്ടൽ മുള്ളിൻകെട്ടിന്മേലും കിടക്കണം.
അത്താഴമില്ലാഞ്ഞാലാനയും മെലിയും.
അത്താഴം അത്തിപ്പഴത്തോളം.
അത്താഴം അരവയറ്.
അത്താഴംതന്നെ പൊത്തും പിടിയും പഴഞ്ചോറിന്റെ കാര്യം പറയണോ.
അത്താഴം മുടക്കാൻ നീർക്കോലി മതി.
അത്താഴം കുറച്ച് പത്തായം നിറയ്ക്കരുത്.
അത്താഴാനന്തരം ആലോചനയരുത്.
അത്തിപൂത്തപോലെ.
അത്തിപ്പഴത്തോളമകനിന്ദയുണ്ടെങ്കിലദ്ദിക്കിലെങ്ങും വിളങ്ങാ മഹത്ത്വം.
അത്തിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പുണ്ണ്.
അത്തിപ്പഴം പിഴുതാലത്രയും പുഴു.
അത്തിപ്പൂവും ആന്തക്കുഞ്ഞും കണ്ടവരില്ല.
അത്തിമരത്തിൽ പിച്ചകവള്ളി.
അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകും.
അത്യാവശ്യക്കാരൻ വിലപേശില്ല.
അത്യാശയ്ക്കനർത്ഥം.
അദൃഷ്ടം കെട്ടവനറുപതുനാഴിക വർജ്ജ്യം.
അദൃഷ്ടശാലി തൊടുന്നതെല്ലാം പൊന്ന്.
അധ്വാനത്തിന്റെ വേര് കയ്ക്കും കായ മധുരിക്കും.
അധികം തിളച്ചാൽ കലത്തിനുപുറത്ത്.
അധികം തുടികാതംചെല്ലാ.
അധികം പറയുന്നവനസത്യവും പറയും.
അധികം ബുദ്ധിയുള്ള പൊൻമ കിണറ്റിലേ മുട്ടയിടൂ.
അധികം മൂത്താൽ വിത്തിനാകാ.
അധികസ്യ അധികം ഫലം.
അധികാരപ്പാര ഏതു മറിക്കും.
അധികാരിയുടെ കോഴി കൊത്തിയാൽ അടിയന്റെ അമ്മി പിളരും.
അധികാരി കൈവശമെങ്കിൽ വെളുക്കുവോളം കക്കാം.
അനച്ച അടുപ്പിൽ ആനയും വേവും.
അനച്ച കഞ്ഞിക്കരികു നല്ലൂ.
അനുജത്തിയെ കാണിച്ച് ഏടത്തിയെ കെട്ടിക്കുക.
അനുസരണമുള്ള കഴുടതയ്ക്ക് കനത്ത ചുമട്.
അന്ത ഊട്ടുപുയ്ക്കിന്തസന്ധ്യാവന്ദനം.
അന്തംവന്നാലന്തരമില്ല.
അന്തഹന്തയ്ക്കിന്തപട്ട്.
അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല.
അന്തിക്കുവന്ന വിരുന്നും മഴയും (അന്നു പോവില്ല).
അന്തിക്കെന്തു ചന്ത്രക്കാരൻ, പാതിരയ്ക്കെന്തു പാർവത്യക്കാരൻ.
അന്തിത്തുണയ്ക്കൊരാണുമായി, മകൾക്കൊരാളുമായി.
അന്തിമഴ അഴുതാലും വിടില്ല.
അന്തിമോന്തി, ചാമവല്ലി, ഉരലോട്ട.
അന്തിയോളം നനച്ചിട്ട് അന്തിക്കു കിടമുടയ്ക്കുക.
അന്തിവരെ അരിയിരന്നു, അന്തിയായപ്പോൾ ചോറിനിരന്നു.
അന്ധതയുള്ളവനന്ധം സർവം.
അന്ധനു ബധിരൻ വഴികാട്ടുക.
അന്ധനുമുടന്തനും മുടന്തനന്ധനും.
അന്ധസ്നേഹമഖില ദ്രോഹം.
അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്.
അന്നദാനം മഹാപുണ്യം.
അന്നനടയ്ക്കിരന്നുള്ള നടയും പോയി.
അന്നന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലത് കലിയുഗം.
അന്നന്നു വെട്ടുന്ന വാളിൻ നെയ്യിടുക.
അന്നബലമില്ലെങ്കിൽ പ്രാണബലമില്ല.
അന്നമിട്ട വീട്ടിൽ കന്നംകെട്ടരുത്.
അന്നമൊടുങ്ങിയാൽ അഞ്ചുമൊടുങ്ങും.
അന്നം കൊതിപ്പോനാറുകടക്കില്ല.
അന്നം തെറിയുണ്ടെങ്കിലേ കന്നം തെറിയുള്ളൂ.
അന്നംമുട്ടിയാലെല്ലാം മുട്ടി.
അന്നരം ചെന്നാലേ കിന്നരം പാടൂ.
അന്നവിചാരം മുന്നുവിചാരം, പിന്നെവിചാരം കാര്യവിചാരം.
അന്നാളും മുന്നാളും നന്നല്ല.
അന്നുകഴിഞ്ഞാലന്നുകഴിഞ്ഞു.
അന്നു കിട്ടുന്ന ആയിരം പൊന്നിലും നല്ലത് എന്നും കിട്ടുന്ന അരക്കാശ്.
അന്നു തീരാത്ത പണികൊണ്ടന്തിയാക്കരുത്.
അന്നു തുടങ്ങി അന്നു മുടങ്ങി.
അന്നു പഠിച്ചതിന്നു ഫലിച്ചു.
അന്നുപാർത്തന്നുപോയാലും അന്നത്തെ മുറ്റമടിച്ചുപോണം.
അന്നുപിറന്നന്നു ചത്താലും ആണായിട്ടിരിക്കണം.
അന്നുവെച്ച വാഴ അന്നു കുലയ്ക്കണമെന്നു പറഞ്ഞാലോ?
അന്നൂണിനമ്മയെക്കൊല്ലുക.
അന്നെഴുതിയവനഴിച്ചെഴുതുമോ.
അന്നേക്കെന്നാൽ കുന്നോളം, എന്നേക്കുമെന്നാൽ കുന്ന്യോളം.
അന്യന്റെ മുതലും മണ്ണാങ്കട്ടയും.
അന്യദിക്കിലിരന്നാലും തന്റെ ദിക്കിലിരക്കൊലാ.
അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേൽ.
അന്യസ്നേഹം മലവെള്ളം ഭർത്തൃസ്നേഹം നിലവെള്ളം.
അന്യർക്കീയക്കട്ടി തനിക്കു പൊൻകട്ടി.
അന്യോന്യമെല്ലാമന്യോന്യംതന്നെ അയനിക്കുരുകൊണ്ടുള്ളന്യോന്യം വേണ്ട.
അന്വേഷിക്കുവിൻ കണ്ടെത്തും.
അപമര്യാദയ്ക്കുണ്ടോ കീഴ്‌മര്യാദ.
അപശ്രുതി ആയിരംകാതം.
അപായംവന്നലുപായംവേണം.
അപുത്രനഗതി.
അപേക്ഷിക്കുന്നവനെയുപേക്ഷിക്കരുത്.
അപ്പത്തിന് നെയ്യേറലില്ല.
അപ്പനപ്പന്റെ ഭാര്യയുടെ കാര്യം എനിക്കെന്റെ ഭാര്യടെ കാര്യം.
അപ്പനുംവന്നു തിടി, എനിക്കുംവന്നു താടി, പിന്നെ അപ്പനെന്തപ്പൻ.
അപ്പനുകേറാം ചെത്താൻമേല, എനിക്കു ചെത്താം കേറാൻമേല.
അപ്പനെക്കടിച്ച ഞണ്ടേ, പെട്ടക്കൊട്ടേക്കെട.
അപ്പനെന്നും ചിറ്റപ്പനെന്നും ഒരുമിച്ചു വിളിച്ചാലോ.
അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ.
അപ്പൻ കഞ്ഞിക്കുകരയുന്നു, മക്കൾ ദാനംചെയ്യുന്നു.
അപ്പപ്പം ബുദ്ധിതോന്നില്ലെങ്കിൽ അപ്പന്റെ തലേലുണ്ടകേറും.
അപ്പംതിന്നാൽപ്പോരേ, കുഴിയെണ്ണണോ?
അപ്പൂപ്പനുകുത്തിയ പാള അപ്പനും (മുത്തപ്പനും).
അപ്പോഴത്തെ ബുദ്ധി അപ്പോൾ തോന്നിയില്ലെങ്കിൽ അന്റെ മണ്ടയിൽ ഉണ്ടകയറും.
അബദ്ധം വാ സുബദ്ധം വാ കുന്തീപുത്രോ വിനായകഃ.
അബ്ദുൽഖാദർക്കും അമാവാസിക്കും തമ്മിലെന്തു ബന്ധം.
അഭിമാനംകൊടുത്താലങ്ങാടീന്നരികിട്ടില്ല.
അഭ്യസിച്ചാലാനയേയുമെടുക്കാം.
അമരത്തടത്തിൽ തവളകരയണം.
അമര നനയ്ക്കുന്തോറും നന്നാകും.
അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു (അമരം - അമരകോശം).
അമരം നോക്കാത്തവൻ പാമരൻ.
അമരയും അപരാധവും കുറച്ചുമതി.
അമരയൊരുകൊടി, വടുകനൊരുകുടി.
അമർത്തിച്ചെരച്ചാലും തലേലെഴുത്തു പുവ്വോ?
അമർത്തിയളന്നാലും ആഴക്കു മൂഴക്കാകാ.
അമിതമായാലമൃതും വിഷം.
അമൃതിനുമധുരം കൂട്ടാനൊക്കുമോ?
അമൃതുകൊണ്ടു കാൽ കഴുകുക.
അമ്പടപോയിട്ടയ്യടയായി.
അമ്പട്ടൻ ചെമ്പട്ടുടുത്താലും അമ്പട്ടൻതന്നെ.
അമ്പട്ടന്റെ കുഞ്ഞിന് രോമത്തിന് പഞ്ഞമോ?
അമ്പട്ടന്റെ കുപ്പയിലപ്പടി രോമം.
അമ്പതായാൽ കുമ്പചാടും.
അമ്പതിലും ഒമ്പതിലും മലചവിട്ടാം (സ്ത്രീകൾക്ക് ശബരിമല കയറാം).
അമ്പലത്തിലെ കറി കുമ്പളം.
അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ.
അമ്പലപ്പുഴ വേലകണ്ടവനമ്മവേണ്ട.
അമ്പലംചെറുതെങ്കിലും പ്രതിഷ്ഠ വലുത്.
അമ്പലംവിട്ട് തിണ്ണനിരങ്ങാൻ പോകരുത്.
അമ്പലംവിഴുങ്ങിക്ക് വാതിൽപലക പപ്പടം.
അമ്പറ്റാൽ തൂമ്പറ്റു.
അമ്പരായിൽനിന്നിറക്കി കുഴിയിൽ ചാടിക്കുക.
അമ്പിനാൽവരാത്തതും വമ്പിനാൽ വരും.
അമ്പിനുമുണ്ടുകോട്ടും, വില്ലിനുമുണ്ടുകോട്ടം.
അമ്പിളിമാമനെക്കാണാനമ്പലത്തിൽ പോണോ?
അമ്പുകളഞ്ഞോൻ വില്ലൻ.
അമ്പുകൊണ്ടുള്ള പുണ്ണുണങ്ങും വാക്കുകൊണ്ടുള്ള പുണ്ണുണങ്ങില്ല.
അമ്പോടു കൊടുത്താലമൃത്.
അമ്പ്രാളിരിക്കുന്ന വരമ്പാദ്യം കിളയ്ക്കട്ടെ.
അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം.
അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്.
അമ്മ ചത്തുകിടക്കുകയാണെങ്കിലും വാഴയ്ക്കാത്തൊലി വാരിക്കളഞ്ഞിട്ടു കരയണം.
അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയുക.
അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിടെ മൂടിനു തേമാനം.
അമ്മ പുലയാടിച്ചിയെങ്കിൽ മോളും പുലയാടിച്ചി.
അമ്മ പെറണം, ആണിനെപ്പെറണം.
അമ്മപെറ്റ് അച്ഛൻ വളർത്തണം.
അമ്മ പോറ്റിയ മോളും ഉമ്മ പോറ്റിയ കോഴിയും.
അമ്മ മതിൽചാടിയാൽ മകൾ ഗോപുരംചാടും.
അമ്മ മരിച്ചാൽ അച്ഛന്റെ വീടും മഴതോർന്നാൽ മരത്തിന്റെ ചോടും.
അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തടയ്ക്കാൻ പറയുക.
അമ്മ മറന്നാലും പല്ലു മറക്കില്ല (വയസ്സ്).
അമ്മയില്ലെങ്കിലൈശ്വര്യമില്ല.
അമ്മയും കയിലുമൊന്നുകണ്ടു; ഞാനും പ്ലാവിലയുമൊന്നുകണ്ടു.
അമ്മയുടെ കൂനും മകളുടെ ഞെളിവും.
അമ്മയുടെ മടിയിലിരിക്ക്യേം വേണം, അച്ചന്റെകൂടെ പോവം വേണം.
അമ്മയുടെ വയറ്റിൽനിന്ന് എല്ലാം പഠിച്ചുവന്നവരില്ല.
അമ്മയുടെ ശാപം അമ്മ ചത്താലും പോവില്ല.
അമ്മയുടെ സ്നേഹത്തിനളവില്ല.
അമ്മയുറിമേലും പെങ്ങൾ കീഴിലും മോളുരലിലും.
അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ.
അമ്മയെക്കൊടുത്ത് ഭ്രാന്തിയെ വാങ്ങുക.
അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും.
അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം.
അമ്മയെ തല്ലിയാലുമുണ്ട് രണ്ടു പക്ഷം.
അമ്മയോടൊക്കുമോ അമ്മായിയമ്മ.
അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേലോട്ട്.
അമ്മയ്ക്കരിയളക്കരുത്.
അമ്മയ്ക്ക് ചെലവിനുകൊടുക്കരുത് (അമ്മ സ്വയമെടുത്തോട്ടെ).
അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന.
അമ്മയ്ക്ക് കൊടുക്കരുത്, ഭാര്യയ്ക്കു കൊടുക്കണം.
അമ്മയ്ക്കു താളുകറിക്കുപ്പില്ലാഞ്ഞിട്ട്, മകൾക്ക് താലിക്കു മുത്തില്ലാഞ്ഞിട്ട്.
അമ്മ രണ്ടാംകുടിയെങ്കിലച്ഛൻ മൂന്നാംകുടി.
അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും.
അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല.
അമ്മാമനാനപ്പുറത്ത് മരുമകൻ വളക്കുണ്ടിൽ.
അമ്മാവൻ വരുന്നതുവരെ അമാവാസി നിൽക്കില്ല.
അമ്മാവന്റെ മകളെ കല്യാണംകഴിക്കാനും ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ആരോടും ചോദിക്കണ്ട.
അമ്മായടെ വട്ടീം എന്റെ പെരേം ഒപ്പം.
അമ്മായിയമ്മ അമ്മാവനായിരുന്നെങ്കിലരമുഴം മീശകാണും.
അമ്മായിയമ്മ ചത്തിട്ട് മരുമകളുടെ കരച്ചൽ.
അമ്മായിയമ്മയെ കല്ല്‌മ്മെ വെച്ചിട്ട് നല്ലോരുകല്ലോണ്ടു നാരായണ.
അമ്മായിടുടച്ചത് മൺചട്ടി, മരുമകളുടച്ചത് പൊൻചട്ടി.
അമ്മായീന്ന് വിളിക്ക്യേംവേണം, അമ്മിഞ്ഞേക്കേറി പിടിക്ക്യേംവേണം.
അമ്മായീം കുടിച്ചു പാക്കഞ്ഞി.
അമ്മായീം മോളും ചുമ്മാതെവരില്ല.
അമ്മി കാറ്റത്തിട്ടപോലെ.
അമ്മിക്കുഴയില്ലെന്നുവെച്ച് കല്യാണം മുടങ്ങുമോ.
അമ്മിമിടുക്കോ അരച്ചവൾമിടുക്കോ അരച്ചതിന്റെ മിടുക്കോ കറി നന്നായിട്ടുണ്ട്.
അമ്മിയും കുഴവിയും ചവിട്ടിയോ വന്നത്.
അമ്മയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത്.
അമ്മീം ചവിട്ടരുതുമ്മറപ്പടീം ചവിട്ടരുത്.
അമ്മേക്കൊടുത്തു പ്രാന്തിയെ വാങ്ങി.
അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ.
അമ്മ്യാര് ജീരകം സൂക്ഷിച്ചപോലെ.
ആംശത്തിലധികമെടുത്താൽ ആകാശമിടിഞ്ഞു തലയിൽവീഴും.
അയലത്തെല്ലാം തേങ്ങയുടയ്ക്കുണു ഞാൻ ചെരട്യെയെങ്കിലുമുടയ്ക്കട്ടെ.
അയലത്തെ സദ്യയ്ക്കു വിളമ്പുമ്പോൾ കാണാം എന്റെ ഔദാര്യം.
അയലൊത്തു വിളയിടണം.
അയൽക്കാരനെ സ്നേഹിക്കണം, എതയ്ക്കലെ വേലി കളകയുമരുത്.
അയൽനോക്കിയേ കൃഷിചെയ്യാവൂ (വിളയിടാവൂ).
അയൽവീടെരിയുമെങ്കിൽ എൻവീടുമെരിഞ്ഞോട്ടെ.
അയൽവീട്ടിലെ ചോറുകണ്ട് പട്ടിയെ വളർത്തുക.
അയിലത്തല അളിയനും വിളമ്പാം.
അയ്മനം താഴുമ്പോൾ കുമ്മനം പൊന്തും.
അയ്യർ വരുന്നതുവരെ അമാവാസി നിൽക്കുമോ?
അർഥമനർഥം.
അർഥമില്ലാത്തവന് അർഥമുണ്ടായാൽ അർദ്ധരാത്രിക്കും കുടപിടിക്കും.
അരക്കണ്ണു തുറക്കാനരപ്പണം കൂലി.
അരക്കനിരട്ടിച്ചെലവ്.
അരക്കനോടരക്കാശുകൊണ്ടാലിരിക്കപ്പൊറുതികെടും.
അരക്കനോട് നേർത്ത് കുരങ്ങനോടോ.
അരക്കാശിനു കുതിരയെക്കിട്ടണം അതക്കരെച്ചാടുകയുംവേണം.
അരക്കാശിന്റെ അനർത്ഥം ആയിരംകൊടുത്തു തീർക്കുക.
അരക്കുടം കൂത്താടും.
അരക്കുകൊണ്ടു ചെല്ലുമ്പോൾ മെഴുക്കുംകൊണ്ട്.
അരക്കോലകറ്റി അരയ്ക്കുയരത്തിൽ പിടിച്ചാൽ ആയിരംപേർക്കു കാണാം (ചൂട്ട്).
അരക്കോലോ ഒരുക്കോലോ ഒര് വെടവാണോ മൂത്താരേ.
അരചനന്നുകേൾക്കും ദൈവം നിന്നുകേൾക്കും.
അരചനവൻനാട്ടിൽ അറിവനേതുനാട്ടിലും.
അരചനില്ലാനാട് നരകം.
അരചനെക്കൊതിച്ച് പുരുഷനെ വെടിഞ്ഞവൾക്ക് അരചനുമില്ല പുരുഷനുമില്ല.
അരചൻ വീണാൽ പടയില്ല.
അരചന്റെ മുമ്പിലിരിക്കാനാശിച്ച് അമ്പട്ടനായി.
അരച്ചതുകൊണ്ടുപോയി ഇടിക്കരുത്.
അരച്ചാൺ കടിച്ചാൽ ഒരുചാൺ വളരും.
അരച്ചുകൊടുത്താൽ തരിയുണ്ടോ എന്നുനോക്കും (അത്ര ദേഷ്യമുണ്ട്).
അരച്ചുതരാൻ പലരുമുണ്ട് കുടിക്കാൻ താനേയുള്ളൂ.
അരച്ചൊല്ലരങ്ങത്തു വിളങ്ങില്ല.
അരഞ്ഞാൺചരടുകൊണ്ട് സന്തോഷിക്കുന്നവർക്ക് ദാരിദ്യമില്ല.
അരഞ്ഞാൺചരടുകൂടി പാമ്പാവുക.
അരണ ഉരണ ഊരാമ്പുലി.
അരണകടിച്ചാലുടനേ മരണം.
അരണയ്ക്കു മരവി.
അരത്തെയരംകൊണ്ട്, വൈരത്തെ വൈരംകൊണ്ട്.
അരത്തിനോടുരുമ്മിയാലിരുമ്പിനു തേമാനം.
അരത്തുട്ടുകൊണ്ട് കല്യാണം, അതിലല്പം വെടിക്കെട്ട്.
അരനാഴികയിരുന്നാലും അരചനായിട്ടിരിക്കണം.
അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു.
അരപ്പണംകൊടുത്തു കരയാൻ പറഞ്ഞിട്ട് ഒരു പണംകൊടുത്തു കരച്ചിലുംമാറ്റി.
അരപ്പണി ആശാനെയും കാണിക്കരുത്.
അരപ്പലം നൂലിന്റെ കുഴക്ക്.
അരപ്രാന്തിന് മുഴുപ്രാന്ത്.
അരമനകാത്താൽ വെറുതേപോണ്ട.
അരമനരഹസ്യം അങ്ങായിൽപരസ്യം.
അരമുറിഞ്ഞ കൊല്ലനെപ്പോലെ.
അരമുറിത്തേങ്ങയുടെ പീരകണ്ടിട്ട് കോലഞ്ചാത്തൻ തുള്ളുന്നു.
അരയടിമണ്ണിൽ ആയിരം പാമ്പ്.
അരയാലിനെ ബാധിച്ച ശനി ചുവട്ടിലുള്ള ഗണപതിയെ ബാധിക്കുമോ.
അരയിൽ കാഷായം, അറയിൽ കാമിനി.
അരയിൽ പുണ്ണും അടുത്തുംകടവും കടവിൽ തോണിയില്ല.
അരയിലാമോളേ കറി.
അരയ്ക്കുമ്പോൾ തേട്ടിയത് കുടിക്കമ്പോൾ ഛർദ്ദിക്കും.
അരയ്ക്കൊരു കത്തി, പുരയ്ക്കൊരു മുത്തി.
അരവയറാഹാരം.
അരവറ്റിനായിരം പഷ്ണി (വറ്റു നിലത്തുകളഞ്ഞാൽ).
അരവിദ്യയരങ്ങത്തുകാട്ടരുത്.
അരവുമരവും ചേർന്നാൽ കിന്നരം.
അരവൈദ്യനാളെക്കൊല്ലും.
അരശരെ അപമാനിച്ച് കുശവരെ പൂജിക്കുക.
അരികത്തുള്ളതിലാശയില്ല.
അരികളഞ്ഞ് ഉമിക്കു തല്ലുകൂടുക.
അരികേ പോയാലരപ്പലം തേയും.
അരികൊടുത്താലറിയാത്തമ്മയും വെച്ചുതരും.
അരികൊടുത്ത് അമ്മായിവീട്ടിലുണ്ണണോ.
അരിക്കണക്കമ്മയോടും പറയാം.
അരിക്കു കോരപ്പൻ മുമ്പ്, അടിക്കു കോരപ്പൻ പിമ്പ്.
അരിക്കൂൺ കണ്ട് ആളെ വിളിക്കരുത്.
അരിഞ്ഞുപുഴുങ്ങിയാലും ഇരിഞ്ഞു പുഴുങ്ങിയാലും കണക്കൊപ്പം.
അരിതരാത്ത നായരേ, അത്താഴമുണ്ണാൻ വാ.
അരിതിന്നുന്ന നായേ തുണിതാ.
അരി നാഴിയായാലും അടുപ്പിൻകാല് മൂന്നുവേണം.
അരിനീളുംമുമ്പേ ചിറി നീളരുത്.
അരിപ്പച്ചൂട്ടും ഔരസപുത്രനും ചതിക്കില്ല.
അരിമണിക്ക് വകയില്ലാത്തോന് തരിവളയ്ക്ക് മോഹം.
അരിയിടിച്ച് ആദരവും പൊരിയിടിച്ച് പോതരവും.
അരിയുണ്ടെങ്കിൽ പെങ്ങളുടെ വീട്ടിലേക്ക് വഴി ചോദിക്കണോ?
അരിയുംകൊണ്ട് അക്കച്ചിവീട്ടിലുണ്ണാൻ പോണോ.
അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നേയും നായ മുന്നോട്ട്.
അരിയും തിരിയുമരുത് (കല്യാണക്കാര്യത്തിൽ).
അരിയെത്ര പയറഞ്ഞാഴി.
അരിയെറിഞ്ഞാലായിരം കാക്ക.
അരിവാളിനുറയില്ല, തരകനു മുറയില്ല.
അരി വിതച്ചാൽ മുളയ്ക്കില്ല.
അരിവെയ്ക്കുംമുമ്പേ കറിവെയ്ക്കണം.
അരിവെച്ചാലേ ചോറുണ്ടാകൂ.
അരി വെന്താൽ താനേ പൊന്തും.
അരിശമുള്ളവനേ പിരിശമുള്ളൂ.
അരിശംകൊണ്ടരിവേവില്ല.
അരിശം വരുമ്പാൾ അമ്പതെണ്ണണം.
അരിശം വിഴുങ്ങിയാലമൃത്.
അരീം തിരീം അരുത് (ഭാര്യവീട്).
അരുതാഞ്ഞാലാചാരമില്ല, ഇല്ലാഞ്ഞാലുപചാരമില്ല.
അരുതാത്തതിലാശയരുത്.
അരിതാത്തതു ചെയ്താൽ അമ്മയും പിണങ്ങും.
അരുതെന്നു പറഞ്ഞരുതാത്തതു ചെയ്യരുത്.
അരുന്ധതിയെകണ്ടാലാറുമാസം മരണമില്ല.
അരുമയറ്റവീട്ടിൽ എരുമയും കുടിയിരിക്കില്ല.
അലകും പിടിയും മാറിയാൽ കത്തി നന്നാവും.
അലക്കുകാരന്റെ കഴുതപോലെ.
അലക്കുന്നവന്റെ പട്ടി കടവിലുമില്ല വീട്ടിലുമില്ല.
അലങ്കാരത്തിനലക്കിയമുണ്ട്.
അലയുള്ളിടാത്താഴമില്ല.
അല്പന് അല്പംകിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും.
അല്പംകൊണ്ടാശാനാകരുത്.
അല്പജ്ഞനെക്കാൾ നല്ലതജ്ഞൻ.
അല്പജ്ഞാനമഹംകൃതിമൂലം.
അല്പാലാഭം പെരുംചേതം.
അല്ലലുനീങ്ങും നല്ലതുചെയ്താൽ.
അല്ലലുള്ള പുലയിയേ ചുള്ളലുള്ള കാടറിയൂ.
അല്ലലുള്ളിടത്തേ അവതാരമുള്ളൂ.
അല്ലലൊരുകാലം ശെൽവമൊരുകാലം.
അല്ലാത്തിടത്തിൽ ചെല്ലൊല്ല ചെന്നാൽ പിന്നെ മടങ്ങൊല.
അല്ലെങ്കിലും മണ്ണാത്തികരഞ്ഞൂണ്ട്, മണ്ണാൻചത്താൽ പണയണോ.
അവകാശത്തിനു വാക്ക്, അപരാദത്തിനു മൂക്ക്.
അവനവന്റെ അമ്മയ്ക്കു നെല്ലിടിക്കില്ല, ആരാന്റെ അമ്മയ്ക്കു കല്ലിടിക്കും.
അവനവന്റെ താടികാക്കാനാകാത്തവനാരാന്റെ അങ്ങാടികാക്കുന്നതെങ്ങനെ.
അവനവന്റെ പല്ലിന്റെ ഇടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കരുത്.
അവനവന്റെ മൂക്ക് അവനവനുചൊവ്വ്.
അവനും അവളും ഏഴാംപൊരുത്തം.
അവനേ അവനേ എന്നതിനെക്കാൾ നല്ലത് ശിവനേ ശിവനേ എന്ന്.
അവൻ തിന്നു കുഴങ്ങുന്നു, ഇവൻ തിന്നാതെ കുഴങ്ങുന്നു.
അവൻ പത്താൾക്കൊരുമെത്ത.
അവലമുക്കിത്തിന്നണം എള്ളുനക്കിത്തിന്നണം.
അവലിനെ നിനച്ച് ഉരലിനെ ഇടിക്കുക.
അവസരം വരുമ്പോളാലസ്യമരുത്.
അവസാനത്തെ കഷ്ണത്തിനെരിവധികം.
അവസാനിപ്പിക്കാനാവാത്തതാരംഭിക്കരുത്.
അവസ്ഥയ്ക്കു പുൽപായ, വിറച്ചിട്ടു കിടന്നുകൂടാ.
അവസ്ഥയറിയാത്ത നായരേ അത്താഴമുണ്ണാൻ വാ.
അവളാകാഞ്ഞിട്ടിവളെക്കൊട്ടി ഇവളോ മുരുക്കേലേറുന്നു.
അവിടന്നും ചോതി, അടിയനും ചോതി.
അവിടം കടന്നാലമരമുണ്ട്.
അവിടെ മണ്ണിട്ടാലിവിടെ കല്ലിട്ടു.
അവിട്ടത്തിന് തവിട്ടിലും നേട്ടം.
അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കും.
അവിവേകിക്കും അവിശ്വാസിക്കും ആപത്ത്.
അശ്വതിയിലച്ചി പിറക്കണം.
അശ്വതി അച്ചിയും പൂരുരുട്ടാതി പുരുഷനും ചേർന്നാലോ (വളരെ നല്ലത്).
അശ്വതി ഉച്ചതിരിഞ്ഞാൽ ഓണംകഴിഞ്ഞു.
അശ്വതി ഉച്ചതിരിഞ്ഞാൽ ഭരണികഴിഞ്ഞു (കൊടുങ്ങല്ലൂർ ഭരണി).
അശ്വതികള്ളൻ.
അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും.
അശ്വതിയെ വിശ്വസിക്കരുത്.
അശ്വാരൂഢൻ അശ്വത്തെ മറക്കരുത്.
അഷ്ടദാരിദ്ര്യം അമ്മവീട്, അതിനേക്കാൾ അമ്മായിവീട്.
അഷ്ടദാരിദ്ര്യംപിടിച്ചവന് തൊട്ടതെല്ലാം നഷ്ടം.
അഷ്ടമത്തിൽ ശനി നഷ്ടംവരുത്തും.
അഷ്ടമിക്കെട്ടുവാവ് എഴുത്തച്ഛന് ചുട്ടവാവ്.
അഷ്ടവൈദ്യനിലുമുണ്ടാകും പൊട്ടവൈദ്യൻ.
അഷ്ടാംഗഹൃദയഹീനൻ ചികിത്സയ്ക്കാകാ.
അഷ്ടിക്കുമുട്ടൂല്ല്യ അട്ടക്കാല് പിടിക്കൂല്ല്യ.
അസത്യത്തിനായുസ്സില്ല.
അസാധ്യക്കാരന് സിദ്ധിയില്ല.
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല.
അഹങ്കരിച്ചാൽ മുഖംകറുക്കും.
അഹന്തയുടെ പിന്നിലവതാളം.
അഹോരൂപമഹോസ്വരം.
അളകാപുരി കൊള്ളയടിച്ചാലും അഭീഷ്ടഹീനനു കിട്ടില്ല.
അളകാപുരിയിലും വിറകുതലയൻ.
അളക്കുന്ന നാഴിക്ക് അരിവിലയറിയാമോ?
അളന്നചെട്ടിക്കളന്നുകൊട്, തൂക്കിയചട്ടിക്ക് തൂക്കികൊട്.
അളന്നപയറെണ്ണരുത്.
അളന്നളന്നുകുറയുക, പറഞ്ഞുപറഞ്ഞേറുക.
അളയിൽ കുത്തിയാൽ ചേരയും കടിക്കും.
അളവിൽ മിഞ്ചിയാലമൃതും നഞ്ഞ്.
അളിഞ്ചക്കണ്ണിക്ക് വളിഞ്ചൻനായര്.
അളിയനൊരിളിച്ചിവായൻ, പെങ്ങളൊരു പേന്തലച്ചി.
അളിയൻചത്താൽ കമ്പിളിയെനിക്ക്.
അള്ളായ്ക്കറിയാം പള്ളീലെക്കാര്യം.
അഴകനരിയങ്ങാടിയിൽ.
അഴകിനായി മൂക്കോഴിക്കാറുണ്ടോ?
അഴകിനു ചെയ്തതാപത്തിനായി.
അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും.
അഴകുകണ്ട് അമ്മയെന്നുവിളിക്കുക.
അഴകു കുത്തിയാലരിവെളുക്കില്ല.
അഴകുള്ള ചക്കയിൽ ചുളയില്ല.
അഴകുള്ള പെണ്ണ് പണിക്കാകാ.
അഴകുള്ളവനെക്കണ്ടാലളിയനെന്നുവിളിക്കുക.
അഴക്കോലിൽ കാക്ക കളിപ്പിക്കുക.
അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ ആലയിൽ വരും.
അഴിഞ്ഞപെണ്ണിനാചാരമില്ല.
അഴിഞ്ഞുപോയാലതിരിൽ നില്ക്കാ.
അഴിയേണ്ടതഴിയുകയും അണ്ടക്കഞ്ഞിയെന്നു പേരും.
അഴുകള്ളനും തൊഴുകള്ളനും ആയിരക്കള്ളനും ഒരുപോലെ.
അഴുക്കിൽവീണ മുതലയ്ക്കതുതന്നെ വൈകുണ്ഠം.
അഴുക്കു തീരെ കുളിച്ചവരും പീതീരെ തൂറിയവരുമില്ല.
അറമുറിച്ചുതിന്നരുത്.
അറയടച്ച് ആസനംകാണിക്കുക.
അറയിൽ കഴിഞ്ഞതടുക്കളയിലും അടുക്കളയിൽ കഴിഞ്ഞതറയിലും പറയരുത്.
അറയിലാടിയിട്ടേ അരങ്ങത്താടാവൂ.
അറയിലാടുമ്പോലെ അമ്പത്തിലാടരുത്.
അറയിലെന്താചാരം.
അറയ്ക്കൽബീവിയെക്കട്ടാൻ അരസ്സമ്മതം.
അറയ്ക്കൽ മേനോന്റെ തലയിലെഴുത്ത് അമർത്തിച്ചെരച്ചാലും പോകുമോ?
അറിഞ്ഞതിലിരട്ടി അറിയാൻ.
അറിഞ്ഞവർക്കാന ചെറുത്.
അറിഞ്ഞാലേ അയിത്തമുള്ളൂ.
അറിഞ്ഞാലേ അറപ്പുള്ളൂ.
അറിഞ്ഞുകെട്ടൂ അറിയാതെ കെട്ടു.
അറിഞ്ഞുകൊടുക്കാഞ്ഞാലറിയാതെയെടുക്കും.
അറിഞ്ഞുസേവിച്ചാലാനന്ദമൂർത്തി അറിയാതെ സേവിച്ചാലപരാമൂർത്തി.
അറിയണോ ആശാൻ വേണം.
അറിയാത്ത ഉമ്മയും വരാഹൻ കണ്ടാലറിയും (ഒരു സ്വർണ്ണനാണ്യം).
അറിയാത്ത ആപത്തിലല്ലലില്ല.
അറിയാത്തതിനു ചൊല്ല്, അറിഞ്ഞതിനു തല്ല്.
അറിയാത്ത ദേവനേക്കാളറിയുന്ന പിശാചു നല്ലൂ.
അറിയാത്ത പിള്ള ചൊറിയുമ്പോളറിയും.
അറിയാത്തവനടുക്കള ആറുകാതം.
അറിയാത്ത സുഖത്തേക്കാളറിഞ്ഞ ദുഃഖം നല്ലൂ.
അറിയുന്നവനോടു പറയേണ്ട, അറിയാത്തവനോടു പറയരുത്.
അറിവതുപെരുകിയാലും മുന്നറിവു പെണ്ണിനില്ല.
അറിവിനറുതി മരണം.
അറിവിനറുതിയില്ല.
അറിവുള്ളവരേ അറിയൂ.
അറിവേനറവേനാലിലപുളിയിലപോലെ.
അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല.
അറുക്കാൻകൊണ്ടുപോകുന്ന പോത്തിന്റെ ഒടയെടുക്കുന്നതെന്തിനാ.
അറുക്കാൻപിടിച്ചാലും പോറ്റാൻപിടിച്ചാലും കോഴി കൊക്കോ കൊക്കോ.
അറുക്കാനാവതില്ലാത്തവന്റെ അറയിലമ്പതരിവാള്.
അറുക്കുംമുമ്പേ പിടയ്ക്കുന്നോ.
അറുതിക്കുമീതേ പലിശയില്ല.
അറുത്തിട്ടകോഴി പിടയ്ക്കുപോലെ.
അറുപതിലത്തുംപിത്തും എഴുപതിലേടാകൂടം.
അറുപതിലാണോ ചുരികപ്പയറ്റ്.
അറുപതിൽ ചൊറിപറയും.
അറുവാണി തുനിഞ്ഞാലറ്റമില്ല.
അറ്റകണ്ണിയുമില്ല, വീണനിലവുമില്ല.
അറ്റ നൂർകുടം ഉറ്റുചുരണ്ടിയാൽ മൂന്നു ദിവസം മുറുക്കാം.

കേരനിരകൾ

ചിത്രം - ജലോത്സവം (2004)
സംഗീതം - അൽഫോൺസ് ജോസഫ്
ഗാനരചന - ബി. ആർ. പ്രസാദ്
ആലാപനം - പി. ജയചന്ദ്രൻ


കേരനിരകളാടുന്നൊരു ഹരിത ചാരു തീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകൾ പുൽകും തണു വലിയുമീറൻ കാറ്റിൽ
ഇളഞാറിൻ നിലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെനരിയ നേരിനായ്
പുതുവിളനേരുന്നോരിനിയ നാടിതാ
പാടാം... കുട്ടനാടിന്നീണം...

കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലെ മധുമണമോ
ഞാറ്റോല പച്ചവള പൊന്നും തെളിക്കൊലുസ്സ്
പെണ്ണിവൾ കളമാറ്റും കളമൊഴിയായ്
ഒച്ചികൾ പകൽ നീളെ കിനാകാണും
ഒട്ടിടും അനുരാഗ കരൾ പോലെ
മണ്ണിനുമിവൾ പോലെ മനം തുടിക്കും
പാടാം... കുട്ടനാടിന്നീണം...

പൊന്നാര്യൻ കതിരിടും സ്വർണ്ണമണി നിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാളു കൊയ്തുവരും കറ്റനിറപൊലിയാൽ
നെല്ലറ നിറയേണം മനസ്സുപോലെ
ഉത്സവ തുടിതാള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തളിരാട്ടം
പാടാം... കുട്ടനാടിന്നീണം...

പടകാളി

ചിത്രം - യോദ്ധാ (1992)
സംഗീതം - എ. ആര്‍. റഹ്മാൻ
ഗാനരചന - ബിച്ചു തിരുമല
ആലാപനം - കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ


പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
ഹെഹേ... പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ
വണങ്ങി കുണുങ്ങി മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ... ഈ മരമടയനു ഞാനെതിരല്ലടാ പോ
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു
കുന്നിത്തൈ വച്ചാരെടോ
ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ
ചെണ്ടപ്പം മാങ്ങാപ്പഴം
തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി
ഹൊയ് അമ്മാ ഹൊയ് ഹൊയ്
കുഴവിയിലെഴുപതു കിഴവികളഴകൊടു
ചറപറ ചറപറ ഇടിയിടിയോ
ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ
കറിക്കു നുറുക്കും ചെറുക്കാ
മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ
കുരുമുളകരിപൊടി ഒരുപിടി വിതറിവിടും

താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ
താനാനാനാ തന്നാനാനാ താനാനാനാ തന്നന്നാ

അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
പിട കാണേ പിടയ്ക്കും മൂഞ്ചാവാൽ കോഴിത്താൻ
പിന്നാലെ കുറുക്കൻ തെയ്യന്താരോ
ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ
അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ
തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ ഡേയ്...
വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ എഡേയ്...
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടിതിലെ എതിരെയിഴയാം
തടിയാ മടയാ വാടാ കുഴിമടിയാ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹൊ ഹൊ ഹൊ ഹൊ

പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
ആ... പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം
അരമണി കിണി കിണി പലതാളം തക്കിട കിടതകതാ
ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ
ഹൊയ് അമ്മാ ഹൊയ് ഹൊയ്
അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ
ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ
വണങ്ങി കുണുങ്ങും മണുങ്ങൻ
തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി
ഹു ഹൂ... ഈ മരമടയനു ഞാനെതിരല്ലടാ പോ
ആ പോ...

ഭൂമി തൊരന്ന് നീ അപ്പുറം പോയീടിൽ
വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം
വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും
വഴിയില്ലാത്തോനെന്തും വീമ്പിളക്കാം
കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ
നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ
ചൊട്ടച്ചാണിൻ ദൂരം ചാടും കൊക്കോ
കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം
കണസാ കൊണസാ പറയാതടിവെയ് കൂവേ...
കണിശം കെണിയും തകിടം മറിയും കൂഹേ...
മൊറ പറയാൻ ചൊറ പറയാൻ
തടിയനുമുണ്ടേ പൊങ്ങച്ചം
അടിപറയാൻ അവകയിടാൻ
മടയനു ചെറ്റത്തരമൊരു ജഗപൊഗ
മനസ്സിലു വെയ് മടിയിലു വെയ്
യമതടിയാ മലമടിയാ
തടിയാ മടയാ
ഇടിയാ പൊടിയാ
മറുതേ ചെറുതേ
വാടാ പോടാ
പോയിച്ചെലവിനു ചെല്ലറ വരവിനു
ചെറു ചെറു വേലകളിരവിൽ തെരയെടാ
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ...

പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ
ഹൊയ്...
പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി
അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ