പേജുകള്‍‌

2011, ജൂലൈ 9, ശനിയാഴ്‌ച

പഴഞ്ചൊല്ലുകൾ - ഈ

ഈ അമ്പാൾക്ക് ഈ മാറ്റുമതി.
ഈ ഇരിപ്പിന് ഓപ്പ അത്താഴമുണ്ണില്ല.
ഈ കല്ലിൽ തല്ലിയാൽ ഈ മുണ്ടു വെളുക്കില്ല.
ഈച്ചക്കുലത്തിലൊന്നും ഈഴവക്കുലത്തിൽ രണ്ടുംതീർന്നു.
ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ.
ഈച്ചപറന്നാൽ ഇരുകാതം പോകുമോ?
ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം.
ഈച്ചയിറച്ചിതിന്ന് ഭ്രഷ്ടാവരുത്.
ഈച്ചയെത്തിന്ന് ജാതികളയണമോ?
ഈച്ചയ്ക്കു പുണ്ണുകാട്ടരുത്.
ഈച്ചയ്ക്കും ഉറുമ്പിനും കൊടുക്കാത്തവരുണ്ടോ?
ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല.
ഈച്ചയ്ക്കും തലമേൽ വിഷം.
ഈട്ടം കൂടിയാൽ കൂട്ടംകൂടും.
ഈട്ടി എത്തിയിടത്തോളം പണം പാതാളത്തോളം.
ഈട്ടിനു പാടു ശരി.
ഈത്തപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്.
ഈനാംചക്കിക്ക് മരപ്പട്ടി കൂട്ട്.
ഈ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല.
ഈ പൂച്ച പാൽ കുടിക്കുമോ?
ഈരെടുത്തതിന് പേൻ കൂലി.
ഈശ്വരനിൽ വിശ്വസിക്കുക, വെടിമരുന്ന് നനയാതെ സൂക്ഷിക്കുക.
ഈശ്വരാനുഗ്രഹം ശാശ്വതമേവനും.
ഈഴത്തിനുപോയവന്നൂഴത്തിനു വരില്ല.
ഈഴം കണ്ടവനില്ലം കാണില്ല.
ഈറനറ്റിടത്ത് ഈച്ച പാറുമോ?
ഈറ്റം പെരുത്താലില്ലം പെരുക്കും.
ഈറ്റവായൻ നേടിയത് ചക്കരവായൻ തിന്നും.
ഈറ്റെടുക്കാൻ പോയവളിരട്ടപെറ്റു.

2011, ജൂലൈ 4, തിങ്കളാഴ്‌ച

ഒരു കാര്യം ചൊല്ലുവാൻ

ചിത്രം - ബാങ്കോക്ക് സമ്മർ (2011)
സംഗീതം - ഔസേപ്പച്ചൻ
ഗാനരചന - ഷിബു ചക്രവർത്തി
ആലാപനം - രഞ്ജിത്ത് ഗോവിന്ദ്

ഒരു കാര്യം ചൊല്ലുവാൻ കാത്തിരുന്നു ഞാൻ
പലനാളായി നിന്നെയുള്ളിൽ കൊതിച്ചിരുന്നു ഞാൻ
അയലത്തെ അരളിപെൺപൂവിതളേ നീ
എൻ അരികത്തു വന്നൊന്നിരിക്കാമോ

ഒരു കാര്യം ചൊല്ലുവാനായി പലനാളായി കാത്തുനിന്നുവോ
പതിവായി നിന്റെ മുറ്റത്ത് വന്നില്ലയോ ഞാൻ
അരികത്തുണ്ടായിട്ടെന്തേ അരളിപെൺപൂവാമെന്നെ
അറിയാതെ അറിയാതെങ്ങു പോയി

അമ്പത്താറക്ഷരങ്ങളും പോരാതെ
പ്രണയത്തിൻ പ്രിയലേഖനമൊന്നെഴുതിയില്ലാ
നെയ്യാമ്പൽ കാത്തിരുന്നിതൾ വിരിയാനായി
വെണ്ണിലാവെന്തേ ഇതുവഴി വന്നീലാ

വിരൽകൊണ്ടു നിന്റെ ചുണ്ടിൽ തൊട്ടോട്ടെ
വിരിയില്ലേ കുടമുല്ല രാവിൽ
പുലരിത്തുമഞ്ഞുതുള്ളി അരുതാത്തതെന്തോ
വെറുതെ നിനച്ചെങ്കിലോ

അന്തിപ്പൊൻതിരി വാനിൽ അണയാറായി
ചെന്തീകനലെന്തേ നെഞ്ചിലമ്മർന്നില്ലാ
തുമ്പിപ്പെണ്ണിവളോടു പിണങ്ങാതെ
ചിങ്ങപ്പൊൻപുലരികളിതുവഴി വരുകീലാ

വിരിമാറിടത്തിൽ മുഖമൊന്നു ചേർക്കാൻ
വരുമല്ലോ മധുമാസചന്ദ്രൻ
കവിളത്തെ ചോപ്പുകണ്ടു പറയാത്തതെല്ലാം
പറയാതെ തന്നുവല്ലോ

ഒരു കാര്യം ചൊല്ലുവാൻ കാത്തിരുന്നു ഞാൻ
പലനാളായി നിന്നെയുള്ളിൽ കൊതിച്ചിരുന്നു ഞാൻ
അയലത്തെ അരളിപെൺപൂവിതളേ നീ
എൻ അരികത്തു വന്നൊന്നിരിക്കാമോ

ഒരു കാര്യം ചൊല്ലുവാനായി പലനാളായി കാത്തുനിന്നുവോ
പതിവായി നിന്റെ മുറ്റത്ത് വന്നില്ലയോ ഞാൻ
അരികത്തുണ്ടായിട്ടെന്തേ അരളിപെൺപൂവാമെന്നെ
അറിയാതെ അറിയാതെങ്ങു പോയി