ചിത്രം - ബൽറാം vs. താരാദാസ് (2006)
സംഗീതം - ജാസി ഗിഫ്റ്റ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
ആലാപനം - ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അഫ്സൽ, ഗിരീഷ്, റിമി ടോമി
മത്താപ്പൂവേ മുത്തുപ്പൊഴിച്ചാട്ടേ
പത്തരമാറ്റായി തത്തിത്തുടിക്കാം
മത്താപ്പൂവേ മുത്തുപ്പൊഴിച്ചാട്ടേ
പത്തരമാറ്റായി തത്തിത്തുടിക്കാം
പാട്ടിൻകൊട്ടാരം ഇതു പവിഴക്കൊട്ടാരം
രാത്തിങ്കൾ പൊന്നായിമിന്നും മിന്നൽമിന്നാരം
പാട്ടിൻകൊട്ടാരം ഇതു പവിഴക്കൊട്ടാരം
പാട്ടിൻകൊട്ടാരം ഇതു പവിഴക്കൊട്ടാരം
രാത്തിങ്കൾ പൊന്നായിമിന്നും മിന്നൽമിന്നാരം
ശരാബ് പോലെ തുള്ളിത്തുള്ളി തുളുമ്പും
നെഞ്ചിൽ നിന്നും നേരിൻ സംഗീതം
ശാരോൺ നിലാവായി ഉള്ളിനുള്ളിൽ തുടിക്കും
അന്തിവിണ്ണിൻ റാന്തൽ പൂവെട്ടം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മത്താപ്പൂവേ മുത്തുപ്പൊഴിച്ചാട്ടേ
പത്തരമാറ്റായി തത്തിത്തുടിക്കാം
വാനിലെ പന്തല്ലൊരുങ്ങി
സദിരിന്റെ സദസ്സൊരുങ്ങി
കിനാവിന്റെ കൊലുസ്സിൽ കൂമ്പു ചിലമ്പി
മുന്തിരി തളിരൊരുങ്ങി
മുശായിര വിരുന്നൊരുങ്ങി
മദംകൊണ്ട് മടിയിൽ മനസ്സ് മയങ്ങി
സംഗീതം നുരയിടും കടലുപോലെ
സന്തോഷം പൊഴിക്കുന്ന ഗസലുപോലെ
സന്തോഷം പൊഴിക്കുന്ന ഗസലുപോലെ
സംഗീതം നുരയിടും കടലുപോലെ
സന്തോഷം പൊഴിക്കുന്ന ഗസലുപോലെ
അഴകേറും വെൺപ്രാവേ
കനകപ്പൂഞ്ചിറകിൽ കസവുണ്ടോ
നെഞ്ചിൽ മൊഞ്ചിൻ മലരുണ്ടോ
സ്വപ്നം കാണാൻ കൊതിയുണ്ടോ
ശരാബ് പോലെ തുള്ളിത്തുള്ളി തുളുമ്പും
നെഞ്ചിൽ നിന്നും നേരിൻ സംഗീതം
ശാരോൺ നിലാവായി ഉള്ളിനുള്ളിൽ തുടിക്കും
അന്തിവിണ്ണിൻ റാന്തൽ പൂവെട്ടം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
ചിഞ്ചിലം ചമഞ്ഞൊരുങ്ങി
മഴവില്ലിൻ മിഴി തിളങ്ങി
കിനാക്കാലമിതിലെ വന്നിറങ്ങി
മോഹമാം മരുപരപ്പിൽ
പൊന്നാതിരതകിടുരുകി
കാലംമുന്നിൽ അഴകായി പൂത്തുവിളങ്ങി
കണ്ണാടിച്ചിമിഴിലെ കനവുപോലെ
മായാത്ത വസന്തത്തിൻ സുഗന്ധംപോലെ
കണ്ണാടിച്ചിമിഴിലെ കനവുപോലെ
കണ്ണാടിച്ചിമിഴിലെ കനവുപോലെ
മായാത്ത വസന്തത്തിൻ സുഗന്ധംപോലെ
ഇനിയെന്നും വെയിലാടും
ഒരു തീരം നമ്മെ വരവേൽക്കും
അഴകിൻ സ്വർഗ്ഗം തീർക്കാനായി
മഴയിൽ സ്വർണ്ണം പെയ്യാനായി
ശരാബ് പോലെ തുള്ളിത്തുള്ളി തുളുമ്പും
നെഞ്ചിൽ നിന്നും നേരിൻ സംഗീതം
ശാരോൺ നിലാവായി ഉള്ളിനുള്ളിൽ തുടിക്കും
അന്തിവിണ്ണിൻ റാന്തൽ പൂവെട്ടം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
മുത്തുച്ചിരിച്ചിലമ്പൊലിയേ
രാത്രിതൻ മുറ്റത്തല്ലേ ഉല്ലാസപ്പൂരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ